ലഹരിക്കെതിരേ റോഡ് ഷോ
1538022
Sunday, March 30, 2025 7:06 AM IST
വൈക്കം: ലഹരിക്കടിമപ്പെടുന്ന യുവത്വത്തെ വീണ്ടെടുക്കാൻ സമൂഹമൊന്നാകെ കൈകോർക്കണമെന്ന ആഹ്വാനവുമായി കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ലഹരിവിരുദ്ധ റോഡ് ഷോ ശ്രദ്ധേയമായി. വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.
15 വിദ്യാർഥികൾക്കൊപ്പം എൻസിസി, എസ്പിസി കേഡറ്റുകളും റോഡ് ഷോയിൽ പങ്കെടുത്തു.
വൈസ് പ്രിൻസിപ്പൽ ഷൈജ എം. ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് ബാബു, അധ്യാപക- അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.