എസ്എംഎസ്എം ലൈബ്രറി ഹരിത ഗ്രന്ഥാലയം
1537994
Sunday, March 30, 2025 6:55 AM IST
ഏറ്റുമാനൂർ: എസ്എംഎസ്എം പബ്ലിക് ലൈബ്രറിയെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി ഹരിത ഗ്രന്ഥശാലാ പ്രവർത്തനം ഏറ്റെടുത്തത്.
ലൈബ്രറിയും പരിസരവും ഹരിതമാക്കൽ, സമീപ പ്രദേശങ്ങളിലെ ഹരിത പ്രവർത്തനങ്ങൾ, മാലിന്യമുക്ത ബോധവത്കരണങ്ങൾ, ലൈബ്രറി അംഗങ്ങളുടെ വീടുകൾ മാതൃകാ ശുചിത്വ ഭവനങ്ങളാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ലൈബ്രറി നടപ്പാക്കുന്നത്.
ലൈബ്രറി ശതാബ്ദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് പടികര ഹരിത ഗ്രന്ഥശാലാ പ്രഖ്യാപനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയിൽ, കൗൺസിലർ രശ്മി ശ്യാം, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി, കമ്മിറ്റിയംഗം ഡോ. വി.ആർ. ജയചന്ദ്രൻ, സാഹിത്യകാരൻ സെബാസ്റ്റ്യൻ വലിയകാല, ശ്രീമൂലം നേച്ചർ ക്ലബ്ബ് ഭാരവാഹികളായ ജയിംസ് പുളിക്കൻ, എ.പി. സുനിൽ, എസി ജോസ്, രാജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.