വിദ്യാർഥീ സംഗമം നടത്തി
1538003
Sunday, March 30, 2025 7:01 AM IST
പാമ്പാടി: കെജി കോളജിലെ 1989-91 വർഷത്തെ കൊമേഴ്സ് ഗ്രൂപ്പ് വിദ്യാർഥികളുടെ സംഘടനയായ കെജീസ് അസോസിയേഷന്റെ 10-ാം വാർഷികവും ലഹരിവിരുദ്ധ കാന്പയിനും സ്കോളർഷിപ് വിതരണവും നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഷീബ കുര്യന്റെ അധ്യക്ഷതയിൽ കോളജ് പ്രിൻസിപ്പൽ ഡോ. റെന്നി പി. വർഗീസ് ഉദ്ഘാടനം ചെയ്തു.
സ്മരണികയുടെ പ്രകാശനം കോളജ് സ്ഥാപക പ്രിൻസിപ്പൽ പ്രഫ. ടൈറ്റസ് വർക്കി നിർവഹിച്ചു. ഡോ. ഷേർലി കുര്യൻ, ഡോ. ഷൈല ഏബ്രഹാം, പ്രഫ. രാജൻ ജോർജ് പണിക്കർ, ഡോ. തോമസ് ജോൺ, ഡോ. ഐസക് പി. ഏബ്രഹാം, പ്രഫ. വി.ജെ. മോഹനൻ, പ്രഫ. റേച്ചൽ പുന്നൂസ്, പ്രഫ. വി.ജെ. മറിയാമ്മ, പ്രഫ. അന്നമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.