ലഹരിവിരുദ്ധ സന്ദേശവുമായി കൂട്ട നടത്തം
1538002
Sunday, March 30, 2025 6:56 AM IST
പാമ്പാടി: "ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി' എന്ന സന്ദേശമാണ് നമുക്ക് നൽകാനുള്ളതെന്ന് ചാണ്ടി ഉമ്മൻ എഎൽഎ. ലഹരിവിരുദ്ധ സന്ദേശവുമായി കൂരോപ്പട ചെന്നാമറ്റം ഗ്രാമീണ ഗ്രന്ഥശാല പാമ്പാടിയിൽനിന്നും ചെന്നാമറ്റത്തേക്ക് നടത്തിയ കൂട്ടനടത്തം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ചെന്നാമറ്റം ഗ്രാമീണ വായനശാലയിലേക്ക് നടന്ന മൂന്നു കിലോമീറ്റർ ദൂരത്തിലധികം നീണ്ട കൂട്ടനടത്തത്തിൽ കുട്ടികൾ, യുവാക്കൾ, മുതിർന്നവർ അടക്കമുള്ള ഇരുനൂറോളംപേർക്കൊപ്പം എംഎൽഎയും മുഴുവൻ ദൂരവും പങ്കുചേർന്നു. സമാപനച്ചടങ്ങിൽ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം, പ്രതിജ്ഞ എന്നിവയും നടന്നു.
കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ജോർജ്, പഞ്ചായത്തംഗങ്ങളായ ആശാ ബിനു, സന്ധ്യാ സുരേഷ്, രാജി നിതീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശേരി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. ലേഖ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ഉണ്ണിക്കൃഷ്ണൻ നായർ,
ബിജെപി മണ്ഡലം പ്രസിഡന്റ് വർഗീസ് താഴത്ത്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സാം കെ. വർഗീസ്, പാമ്പാടി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മധു പി.പി, അസിസ്റ്റന്റ് എക്സൈസ് സബ് ഇൻസ്പെക്ടർ ബിനോയ്, ചെന്നാമറ്റം വായനശാല പ്രസിഡന്റ് നൈനാൻ കുര്യൻ, സെക്രട്ടറി ദീപു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.