കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത്, മീഡിയ കൗണ്‍സില്‍ കോഓർഡിനേറ്റേഴ്സ് സംഗമം ഇന്ന്
1538029
Sunday, March 30, 2025 7:06 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂത്ത്, മീഡിയ കൗണ്‍സില്‍ കോഓര്‍ഡിനേറ്റര്‍മാരുടെ സംയുക്ത സംഗമം ഇന്ന് ഉച്ചകഴിഞ്ഞ 2.30ന് അതിരൂപത കേന്ദ്രത്തിലെ സന്ദേശനിലയം ഹാളില്‍ നടക്കും.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം അതിരൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, കൗണ്‍സിലുകളുടെ ചുമതലയുള്ള അതിരൂപത സെക്രട്ടറിമാരായ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജോബി ചൂരക്കുളം,
മീഡിയ കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ കോഓർഡിനേറ്റര്‍ അഡ്വ. മനു ജെ. വരാപ്പള്ളി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിജോ ഇടയാടി, ജോസി ഡൊമിനിക്ക്, ജോര്‍ജ് വര്‍ക്കി, മെര്ളിന് വി. മാത്യു, ടോജി പായിപ്പാട് തുടങ്ങിയവര്‍ പ്രസംഗിക്കും.
വിവിധ വിഷയങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മാനസികാരോഗ്യ വിഭാഗം തലവനുമായ ഡോ. വര്‍ഗീസ് പി. പുന്നൂസ്, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, യുവദീപ്തി-കെസിവൈഎം അതിരൂപത ജനറല്‍ സെക്രട്ടറി ക്രിസ്റ്റി കുഞ്ഞുമോന് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
വിവിധ ഫൊറോനകളില്നിന്നു തെരഞ്ഞെടുക്കപ്പെട്ട യൂത്ത്, മീഡിയ കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റർമാർ സമ്മേളനത്തില്‍ പങ്കെടുക്കും.