കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് വിതരണച്ചടങ്ങ് ഇന്ന് കോട്ടയത്ത്
1537469
Friday, March 28, 2025 11:38 PM IST
കോട്ടയം: കുടുംബശ്രീയും കേരളവിഷനും സംയുക്തമായി നല്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്ഡ്് വിതരണച്ചടങ്ങ് ഇന്ന് കോട്ടയത്ത് നടക്കും. മാമ്മന്‍ മാപ്പിള ഹാളില്‍ വൈകുന്നേരം അഞ്ചിന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്, സി.കെ. ആശ, ചാണ്ടി ഉമ്മന്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ പുരസ്കാരം നല്‍കും. കുടുംബശ്രീ മിഷന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്, എ.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മികച്ച കുടുംബശ്രീ സൂക്ഷ്മ സംരംഭക യൂണിറ്റുകള്‍ക്ക് നല്കുന്ന ജില്ലാതല പുരസ്കാരങ്ങളുടെ വിതരണോദ്ഘാടനവും നടക്കും. കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് തെരഞ്ഞെടുത്ത 10 മൈക്രോ യൂണിറ്റ് സംരംഭങ്ങള്‍ക്കാണു പുരസ്കാരങ്ങള്‍ നല്‍കുക. ജില്ലാതലത്തില്‍ വിവിധ മേഖലകളില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സംരംഭക യൂണിറ്റുകള്‍. മരങ്ങാട്ടുപിള്ളി കുര്യനാട് ഭാഗ്യശ്രീ അമൃതം ഫുഡ് പ്രൊഡക്റ്റ്സ്, കുമ്മണ്ണൂര്‍ കിടങ്ങൂര്‍ അപ്പാരല്‍ പാര്‍ക്ക്, കടനാട് കല്യാണി കോക്കനട്ട് ഓയില്‍ പ്രൊഡക്ഷന്‍, തലയാഴം ഉദയ എന്റെര്‍പ്രൈസസ്, തിരുവഞ്ചൂര്‍ പാം പെറ്റല്‍സ് എക്കോവെയര്, എലിക്കുളം ഐശ്വര്യ ഫുഡ് പ്രോഡക്റ്റ്സ്, വെളിയന്നൂര്‍ പൗര്‍ണമി ജെഎല്‍ജി, മുട്ടുചിറ പറുദീസ ഇന്‍ഡഗ്രേറ്റഡ് ഫാം, ചിറക്കടവ് ഫിനിക്സ് ചവിട്ടി നിര്‍മാണം, കടപ്ലാമറ്റം കിങ്ങിണി പ്രൊഡ്യൂസര്‍ ഗ്രൂപ്പ് എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുക.
പത്രസമ്മേളനത്തില്‍ കേരള വിഷന്‍ ചാനല്‍ ചെയര്മാന് പി.എസ്. സിബി, സിഒഎ ജില്ലാ പ്രസിഡന്റ് ഒ.വി. വര്‍ഗീസ്, ജില്ലാ സെക്രട്ടറി ബി. റെജി, കെസിസിഎല്‍ ഡയറക്ടര്‍ മുഹമ്മദ് നവാസ് എന്നിവര്‍ പങ്കെടുത്തു.