ഇടതുഭരണം അവസാനിപ്പിക്കാന്‍ കേരളം കാത്തിരിക്കുന്നു: മാണി സി. കാപ്പന് എംഎല്‍എ
1537449
Friday, March 28, 2025 11:04 PM IST
പാലാ: ജനങ്ങളെ ദ്രോഹിക്കാനുള്ള വഴികളാണ് പിണറായി സര്‍ക്കാര്‍ ഓരോ ദിവസവും കണ്ടെത്തുന്നതെന്നും ധൂര്‍ത്തും സ്വജനപക്ഷപാതവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ജനാധിപത്യ സമരങ്ങളോട് മുഖം തിരിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മാണി സി. കാപ്പന് എംഎല്‍എ. യുഡിഎഫ് പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, എ.കെ. ചന്ദ്രമോഹന്, ബിജു പുന്നത്താനം, തോമസ് ഉഴുന്നാലി, എന്‍. സുരേഷ്, ആര്. സജീവ്, സന്തോഷ് കാവുകാട്ട്, ആര്. പ്രേംജി, തങ്കച്ചന് മുളങ്കുന്നം, സി.ജി. വിജയകുമാര്‍, സന്തോഷ് മണര്‍കാട്ട്, ശ്രീകുമാര്‍ ചൈത്രം, ഷിബു പൂവേലി, സജി സിറിയക്, ജോഷി വട്ടക്കുന്നേല്‍, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ടോം നല്ലനിരപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.