സ്നേഹവീടുകളുമായി വീണ്ടും അരുവിത്തുറ കോളജ് എൻഎസ്എസ് യൂണിറ്റ്
1537448
Friday, March 28, 2025 11:04 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ചോലത്തടത്തും പെരിങ്ങുളത്തുമായി രണ്ടു സ്നേഹവീടുകളുടെ കൂടി താക്കോൽദാനം നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ ആറു വീടുകളുടെ നിർമാണം പൂർത്തിയാക്കി കുടുംബങ്ങൾക്കു കൈമാറി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, വോളണ്ടിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.