ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ മാര്‍ അഗസ്തീനോസ് കോളജ് പ്രിന്‍സിപ്പല്‍
1537447
Friday, March 28, 2025 11:04 PM IST
രാമപുരം: മാര്‍ അഗസ്തീനോസ് കോളജ് പ്രിന്‍സിപ്പലായി ഡോ. റെജി വര്‍ഗീസ് മേക്കാടനെ കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം നിയമിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് വൈവിധ്യമാര്‍ന്ന പ്രോഗ്രാമിലൂടെ മറ്റു കോളജുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിച്ചതിന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദുവിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അരുവിത്തുറയില്‍ സഹദാ കര്‍മപദ്ധതിയുടെ ജനറല്‍ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായും റൂസ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗമായും പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹം അറിയപ്പെടുന്ന വാഗ്മിയും സംഘാടകനുമാണ്. അരുവിത്തുറ കോളജില്‍ ഐക്യുഎസി കോ-ഓര്‍ഡിനേറ്ററായും എന്‍സിസി, എന്‍എസ്എസ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം അരുവിത്തുറ മേക്കാട്ട് പരേതരായ മത്തായി വര്‍ഗീസിന്റെയും മറിയക്കുട്ടിയുടെയും മകനാണ്.