ഇടച്ചോറ്റി ക്ഷേത്രത്തിൽ ബാലമുരുക പ്രതിഷ്ഠ
1537445
Friday, March 28, 2025 11:04 PM IST
കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി സരസ്വതിദേവീ ക്ഷേത്രത്തിൽ പുതിയതായി നിർമിച്ച ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏപ്രിൽ മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചലോഹംകൊണ്ട് നിർമിച്ച വേൽ ആണ് ക്ഷേത്ര പ്രതിഷ്ഠ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തമ്പലക്കാട് പരമേശ്വരശർമ പ്രതിഷ്ഠാകർമങ്ങൾക്ക് കാർമികത്വം വഹിക്കും. രാവിലെ 11ന് പ്രതിഷ്ഠാ കർമങ്ങൾ നടത്തും. ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി, ടി.ആർ. രാമനാഥൻ, ശ്രീമദ് സരസ്വതി തീർഥപാദ സ്വാമികൾ, ബ്രഹ്മശ്രീ മനോജ് ശാസ്ത്രികൾ തുടങ്ങിയവർ നേതൃത്വം നൽകും.
ഏപ്രിൽ ഒന്നിന് പഴനി ക്ഷേത്രത്തിൽനിന്നു കൊണ്ടുവരുന്ന വിഗ്രഹം വൈകുന്നേരം നാലിന് മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ ബോയിസ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിച്ച് അവിടെനിന്നു വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 7.30ന് ഇടച്ചോറ്റി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. 7.30ന് സംപൂജ്യ ദയാനന്ദ സരസ്വതി സ്വാമികളുടെ പ്രഭാഷണം. രണ്ടിന് പതിവു ക്ഷേത്രചടങ്ങുകൾക്കുശേഷം രാത്രി ഏഴിന് ഡാൻസ്, വിവിധ കലാപരിപാടികൾ. മൂന്നിന് പതിവുപൂജകൾക്ക് ശേഷം രാവിലെ 10ന് താഴികക്കുടം പ്രതിഷ്ഠ, 11ന് ബാലമുരുക പ്രതിഷ്ഠ. ക്ഷേത്ര സമർപ്പണം ശ്രീമദ് സരസ്വതി തീർഥപാദ സ്വാമികളുടെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ചടയമംഗലം ജ്ഞാനാനന്ദാശ്രമം മഠാധിപതി സംപൂജ്യ ദയാനന്ദ സരസ്വതി സ്വാമികൾ, മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സംപൂജ്യ വിശുദ്ധാനന്ദ സ്വാമികൾ, ടി.ആർ. രാമനാഥൻ, പന്തളം വലിയ രാജ ശ്രീ രാമവർമ രാജ, പന്തളം ശങ്കർവർമ രാജ, ബ്രഹ്മശ്രീ മനോജ് ശാസ്ത്രികൾ തുടങ്ങിയവർ പ്രസംഗിക്കും. എട്ടിന് ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. ഒന്പതിന്എട്ടിന് ബ്രഹ്മകലശപൂജ, കലശാഭിഷേകം, 11ന് മഹാ സർവ്വൈശ്വര്യപൂജ എന്നിവ ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ശ്രീമദ് സരസ്വതി തീർഥപാദസ്വാമി, എസ്. രാകേഷ് കുമാർ, മനോജ് ശാസ്ത്രികൾ, സോമേഷ് ചന്ദ്രശേഖരൻ, എസ്. ബിജു മിഷ്യൻപറമ്പിൽ എന്നിവർ പങ്കെടുത്തു.