സ്നേഹസമ്മാനം വിതരണം ചെയ്തു
1537444
Friday, March 28, 2025 11:04 PM IST
കാഞ്ഞിരപ്പള്ളി: വൃക്കരോഗികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം കിടപ്പുരോഗികള്‍ക്ക് കാഞ്ഞിരപ്പള്ളി അസര്‍ ഫൗണ്ടേഷന്റെ സ്നേഹസമ്മാനമായി ബഡ്ഷീറ്റ്, ടൗവല്‍, ലുങ്കി, നൈറ്റി തുടങ്ങിയവ വിതരണം ചെയ്തു.
കെഎംഎ ഡയാലിസിസ് സെന്ററില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. അസര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ സി.എം. മുഹമ്മദ് ഫൈസിയില്നിന്നു കെഎംഎ പ്രസിഡന്റ് ഷെഫീഖ് താഴത്തുവീട്ടില്‍ കിറ്റ് ഏറ്റുവാങ്ങി. കെഎംഎ സെക്രട്ടറി ഷാനു കാസിം, നിയുക്ത പ്രസിഡന്റ് നിസാര്‍ കല്ലുങ്കല്‍, അല്‍ഫാസ് റഷീദ്, ഐഷാ നസീബ്, പാലിയേറ്റീവ് നഴ്സ് ഷാമില എന്നിവര്‍ പങ്കെടുത്തു. 29 ഡയാലിസിസ് രോഗികളാണ് കെഎംഎയില് നിലവിലുള്ളത്.