നിറവ് 60 പ്ലസ് വാർഷികാഘോഷം
1537442
Friday, March 28, 2025 11:04 PM IST
ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ വയോജനക്കൂട്ടായ്മയായ നിറവ് 60 പ്ലസിന്റെ വാർഷികാഘോഷം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി ഉദ്ഘാടനം ചെയ്തു. നിറവ് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിജയൻ റിപ്പോർട്ടും ട്രഷറർ കെ.എൻ. ബോസ് കണക്കും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, വി.പി. ശശി, കെ.ഇ. റഷീദ്, വി.ജി. മുരളീധരൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളിലെ പ്രതിഭകളെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. ഡോ. സജീവ് പള്ളത്ത്, പനമറ്റം രാധാദേവി, എം.കെ. രാധാകൃഷ്ണൻ, തുളസി സാബു, ലൈസാമ്മ ജോസ്, പി. വിജയൻ, കെ.കെ. കൗസല്യ, ജോസഫ് ഏറത്ത്, കുട്ടിയമ്മാൾ തുടങ്ങിയവരെ ആദരിച്ചു. അംഗങ്ങളുടെ കലാമേള നടത്തി. കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ എസ്. ഷാജി, മാത്യൂസ് പെരുമനങ്ങാട്ട്, ഷേർളി അന്ത്യാംകുളം, അഖിൽ അപ്പുക്കുട്ടൻ, സിൽവി വിത്സൺ, സിനി ജോയി, നിർമല ചന്ദ്രൻ, ദീപ ശ്രീജേഷ്, കെ.എം. ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.