എ​രു​മേ​ലി: കി​സു​മം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​നും തി​രി​കെ​പ്പോ​കാ​നും എ​രു​മേ​ലി-​കി​സു​മം റൂ​ട്ടി​ൽ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.

ഗോ​ത്ര വ​ർ​ഗ​ക്കാ​രും പി​ന്നാ​ക്കാ​വ​സ്ഥ​യി​ൽ​നി​ന്നു വ​രു​ന്ന​വ​രു​മാ​ണ് സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. ഇ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തും ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ല​ഭ്യ​മാ​ക്കേ​ണ്ട​തുമാ​ണെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം എ​ൻ. സു​ന​ന്ദ നി​ർ​ദേ​ശി​ച്ചു.

ഉ​ത്ത​ര​വി​ന്മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ർ​ട്ട് 60 ദി​വ​സ​ത്തി​ന​കം ക​മ്മി​ഷ​ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് സ്‌​കൂ​ളി​ൽ എ​ത്തി​ച്ചേ​രാ​നും തി​രി​കെ​പ്പോ​കാ​നും സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​ധ്യ​യ​നം ന​ഷ്ട​പ്പെ​ടു​ന്ന​താ​യി കാ​ണി​ച്ച് പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.