ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
1537413
Friday, March 28, 2025 10:34 PM IST
പാലാ: മുത്തോലി ജംഗ്ഷനു സമീപം ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ഉപ്പുതറ അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി സ്വദേശി കീപ്പുറത്ത് ജിബിന്‍ ബിജു (22) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കല്‍ സോനയെ (21) ഗുരുതര പരിക്കുകളോടെ പാലാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നു വന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന സ്കൂട്ടറില്‍ ഇടിച്ച് നിയന്ത്രണംവിട്ടു ലോറിയില്‍ ഇടിക്കുകയായിരുന്നു.
ജിബിന്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. അമ്മ: ബിന്‍സി. സഹോദരങ്ങള്‍: സുബിന്, ജിന്റാ. സംസ്കാരം ഇന്ന് നാലിന് മേരികുളം സെന്റ് ജോര്‍ജ് പള്ളിയില്‍.