എരുമേലി പഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനം നാളെ
1537412
Friday, March 28, 2025 10:18 PM IST
എരുമേലി: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ നാളെ കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നാളെ എരുമേലി പഞ്ചായത്തും മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് സുബി സണ്ണി, വൈസ് പ്രസിഡന്റ് വി.ഐ. അജി, സെക്രട്ടറി മണിയപ്പൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ ദിവസം മുട്ടപ്പള്ളിയിലാണ് ശുചീകരണത്തിന് തുടക്കമായത്. ഇന്നലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്-നേർച്ചപ്പാറ റോഡിൽ ശുചീകരണം പൂർത്തിയായി. നാളെ രാവിലെ ഒമ്പതിന് എരുമേലി പഞ്ചായത്ത് ഓഫീസ് പരിസത്ത് ശുചിത്വസന്ദേശ റാലിയോടെ സമ്മേളനം ആരംഭിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.