മാനവിയം സാംസ്കാരിക കൂട്ടായ്മ നാളെ
1537408
Friday, March 28, 2025 7:26 AM IST
ചങ്ങനാശേരി: സോഷ്യല്‍ ജസ്റ്റീസ് ഫോറം സംഘടിപ്പിക്കുന്ന മാനവീയം സാംസ്കാരിക കൂട്ടായ്മ നാളെ രാവിലെ 10.30ന് പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂള്‍ ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
താലൂക്ക് പ്രസിഡന്റ് എന്‍.ജി. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കലാ-സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് പ്രതിഭാസംഗമവും കുഞ്ഞിളം കയ്യില്‍ സമ്മാനം വിതരണം മാധ്യമ പ്രവര്ത്തകന് സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജയിംസ് മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി ഷീല ദിലീപ് ഗുരുവന്ദനവും നടത്തും.