അഭിഭാഷക സമരത്തിന് പിന്തുണയുമായി കങ്ങഴ പഞ്ചായത്ത് ഭരണസമിതി
1537407
Friday, March 28, 2025 7:26 AM IST
ചങ്ങനാശേരി: മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍നിന്നും അശാസ്ത്രീയമായി കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മാറ്റി കാഞ്ഞിരപ്പള്ളി കോടതിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരേ ചങ്ങനാശേരി ബാര്‍ അസോസിയേഷന് നടത്തുന്ന സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
ഇന്നലെ നടന്ന നാലാം ദിവസത്തെ സത്യഗ്രഹ സമരം കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംല ബീഗം ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ. മാധവന്‍പിള്ള അധ്യക്ഷത വഹിച്ചു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തി മാറ്റിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന സഹനസമരത്തിന് കങ്ങഴ പഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എല്‍ഡിഎഫ് കണ്‍വീനറും ഗ്രാമപഞ്ചായ ത്തംഗവുമായ എ.എം. മാത്യു, കങ്ങഴ പഞ്ചായത്തംഗം ഷിയാസ്, സി.ഡി. മോഹനന്, എന്‍. ഹരി, മഞ്ചിഷ്, വി.ആര്. സുരേഷ്, സജി മാത്യു, ടി.എം. നസീര്‍, മോഹനന് ഈട്ടിക്കല്‍, വി.ടി. രഘു, ബിജു സി. നൈനാന്, സ്വാമി മധുദേവാനന്ദ തിരുവടികള്‍ പടിഞ്ഞാറേമഠം, ശശികുമാര്‍ വാരാപ്പുഴ, അഡ്വ.പി.എ. സുജാത എന്നിവര്‍ പ്രസംഗിച്ചു.