ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ 2.87 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു
1537406
Friday, March 28, 2025 7:26 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ദേശീയാരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ 2.87 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നായ ഈ ആശുപത്രിയില്‍ നേത്രചികിത്സയ്ക്കുവേണ്ടി പുതിയ ഓപ്പറേഷന് തിയറ്ററും വാര്‍ഡും ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുണ്ട്.
ഇതോടൊപ്പം 1.87 കോടി രൂപ മുടക്കി ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ്. ദീര്‍ഘകാലമായി ആശുപത്രിയെ ബാധിച്ചുവരുന്ന മാലിന്യ സംസ്കരണ പ്രശ്നത്തിന് ഇതിലൂടെ പരിഹാരമാകും.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കായി 60 ശതമാനം തുക അനുവദിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 ശതമാനം തുക സംസ്ഥാന വിഹിതമായാണ് അനുവദിച്ചിരിക്കുന്നത്.
ആധുനിക സജ്ജീകരണങ്ങളോടെയും ഉയര്‍ന്ന നിലവാരത്തോടെയും ജനങ്ങള്‍ക്കു മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഭാവിയില്‍ ചങ്ങനാശേരി ആശുപത്രിയില്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടും കേന്ദ്ര-സംസ്ഥാന പദ്ധതികളും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേര്‍ത്തു.