ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്
1537405
Friday, March 28, 2025 7:26 AM IST
മാടപ്പള്ളി: കഴിഞ്ഞ ഒന്നരമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം സംസ്ഥാന സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞു ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കേന്ദ്രത്തിനു മുമ്പില്‍ കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ നടത്തി. കെപിസിസി നിര്‍വാഹകസമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു. ആന്റണി കുന്നുംപുറം, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, ജയശ്രീ പ്രഹ്ലാദന്, കെ. സുരേന്ദ്രനാഥപ്പണിക്കര്, പി.എം. മോഹനന് പിള്ള, എം.എസ്. രവീന്ദ്രന് മാസ്റ്റര്‍,
സി.കെ. അന്‍സാരി, ജോര്‍ജ് പുരയ്ക്കല്‍, ബിനു ചിത്തംതറ, റോസ്ലിന് ഫിലിപ്പ്, ഉണ്ണി നാഗപ്പറമ്പ്, അപ്പിച്ചന്‍ എഴുത്തുപള്ളി, സി.എസ്. രമേശ്, ലാലിച്ചന്‍ മറ്റപ്പറമ്പില്‍ എന്നിവര്‍ പസംഗിച്ചു.