ചങ്ങനാശേരി ഫൊറോന കൗണ്‍സില്‍ ജൂബിലിവര്‍ഷ നേതൃസമ്മേളനം നാളെ
1537404
Friday, March 28, 2025 7:26 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഫൊറോന കൗണ്‍സിലിന്റെ ജൂബിലിവര്‍ഷ നേതൃസമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ പ്രസിഡന്റും കത്തീഡ്രല്‍ വികാരിയുമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും.
ജൂബിലി വര്‍ഷാചരണം, അതിരൂപത ദിനാചരണം, ന്യൂനപക്ഷ അവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി, സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, അതിരൂപത ദിനാചരണ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, സിഎംസി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ സോഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ഫൊറോനയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക പ്രതിനിധികള്‍, വികാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി സൈബി അക്കര അറിയിച്ചു.