ഡിഎസ്ടിഎ സംസ്ഥാന സമ്മേളനം 30, 31 തീയതികളില്‍ പെരുന്നയില്‍
1537403
Friday, March 28, 2025 7:26 AM IST
ചങ്ങനാശേരി: ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (ഡിഎസ്ടിഎ) 42-ാം സംസ്ഥാന സമ്മേളനം 30,31 തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തുള്ള മന്നത്ത് പാര്‍വതിയമ്മ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
30ന് രാവിലെ 10ന് പതാക ഉയര്‍ത്തല്‍, 10.30ന് പ്രതിനിധിസമ്മേളനം എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ ആന്‍ഡ് ഇന്‍സ്പെക്ടര്‍ ടി.ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും. രണ്ടിന് പ്രതിനിധി ചര്‍ച്ച.
31ന് രാവിലെ 10ന് പൊതുസമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിജയം നേടിയ സ്കൂളുകള്‍ക്കുള്ള ഉപഹാരവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഡിഎസ്ടിഎ ഭാരവാഹികള്‍ക്കുള്ള ആദരവും ജനറല്‍ സെക്രട്ടറി നല്‍കും.
എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും.
പ്രമേയത്തിലൂടെ സര്‍ക്കാരിനോട് വിവിധ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി.പ്രദീപ്കുമാര്‍, സെക്രട്ടറി പി.സുരേഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്. ഹരിശങ്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.