കളമശേരി ക്രിക്കറ്റ് ടൂർണമെന്റ്: കപ്പടിച്ച് എസ്ബിയിലെ അധ്യാപക ടീം
1537402
Friday, March 28, 2025 7:26 AM IST
ചങ്ങനാശേരി: കളമശേരി സെന്റ് പോള്‍സ് കോളജില്‍ സംഘടിപ്പിച്ച ഡോ. എഡ്വിന് സേവ്യര്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയംനേടി ചങ്ങനാശേരി എസ്ബി കോളജിലെ അധ്യാപകക്കൂട്ടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി മാറ്റുരച്ച ടൂര്‍ണമെന്റില്‍ എറണാകുളം മഹാരാജാസ്, തേവര എസ്എച്ച് എന്നീ ടീമുകളെ ലീഗ് റൗണ്ടില്‍ തോല്പിച്ചു.
തുടർന്ന് സെമിഫൈനലില്‍ കോട്ടയം സിഎംഎസ് കോളജിനെയും ഫൈനലില്‍ ആലുവ യുസി കോളജിനെയും തകര്‍ത്താണ് എസ്ബി കോളജ് ടീം വിജയകിരീടമുയര്ത്തിയത്. ആവേശകരമായ മത്സരങ്ങളില്‍ ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം വ്യക്തമായ ആധിപത്യമുറപ്പിച്ചാണ് ടീം ബെര്‍ക്കുമാന്‍സ് ചാമ്പ്യന്മാരായത്.
സെമിഫൈനലില്‍ ഫാ. ടോണി മുര്യന്കാവുങ്കല് തിളക്കമാര്‍ന്ന ബൗളിംഗിലൂടെ കളിയിലെ താരമായപ്പോള്‍ ഫൈനലില്‍ ഓള്‍റൗണ്ട് മികവുമായി മിഥുന് മുരളി മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.