കാപ്പാ ചുമത്തി നാടുകടത്തി
1537399
Friday, March 28, 2025 7:20 AM IST
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളിൽ ഒരാളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിനും മറ്റൊരാളെ നാടുകടത്താനും ഉത്തരവായി.
മാമ്മൂട് വലിയപറമ്പില്‍ രാഹുല്‍ സുരേന്ദ്ര(30)നെയാണ് ആറുമാസത്തേക്ക് കരുതല്‍ തടങ്കലിന് ഉത്തരവായത്.
വൈക്കം മുത്തേടത്തുകാവ് ഭാഗത്ത് പുന്നമറ്റത്തില്‍ കണ്ണനെ (ഹനുമാന് കണ്ണന്-31) ഒരു വര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവായി. ഇയാള്‍ക്ക് വൈക്കം പോലീസ് സ്റ്റേഷനില്‍ ഏഴു ക്രിമിനല്‍ കേസുണ്ട്.