വിദ്യാലയങ്ങൾ മൂല്യാധിഷ്ഠിത ജീവിതത്തിലേക്കുള്ള പാസ്പോര്‍ട്ട്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1537398
Friday, March 28, 2025 7:20 AM IST
കടുത്തുരുത്തി: മൂല്യാധിഷ്ഠിത ജീവിതത്തിലേക്കുള്ള പാസ്പോര്‍ട്ടാണ് വിദ്യാലയങ്ങളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ആശീര്‍വാദവും സമര്‍പ്പണവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
സമ്മേളനത്തില്‍ പാലാ രൂപത മുഖ്യ വികാരി ജനറാള്‍ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് വയലില്‍, രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, മോന്‍സ് ജോസഫ് എംഎല്‍എ, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍,
പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ പേഴ്സണല്‍ അസിസ്റ്റന്റ് പി.ജെ. സൈമണ്‍, ജനപ്രതിനിധികളായ ബിജു കൊണ്ടുകാലാ, ലിസി പാളിത്തോട്ടത്തില്‍, സൈനമ്മ ഷാജു, ഹെഡ്മാസ്റ്റര് ബിജു മാത്യു, പിടിഎ പ്രസിഡന്റ് സുനില്‍ പി. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസ് മേതിരംപറമ്പില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
1866ലാണ് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് എല്‍പി സ്കൂള്‍ സ്ഥാപിതമാകുന്നത്. 1954-ല്‍ യുപി സ്കൂളായും 1962ല്‍ ഹൈസ്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു.