തോട്ടകത്ത് സൗജന്യ കാൻസർ നിർണയ ക്യാന്പ് 30ന്
1537395
Friday, March 28, 2025 7:20 AM IST
വൈക്കം: കോട്ടയം മെഡിക്കൽ കോളജ് കാൻസർ ചികിത്സാ വിഭാഗം, തോട്ടകം സെന്റ് ഗ്രിഗോറിയോസ് ഇടവക, ജാഗ്രതാമിഷൻ, കണിയാംപറമ്പിൽ ടി ആൻഡ് എൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 30ന് സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും.
തോട്ടകം പള്ളിക്കു സമീപം ജാഗ്രതാ മിഷൻ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. സ്ത്രീ പുരുഷ ഭേദമെന്യേ ക്യാമ്പിൽ പങ്കെടുക്കാം.
30വയസിനു മുകളിലുള്ള സ്ത്രീകൾക്ക് സ്തനാർബുദ പരിശോധന, ഗർഭാശയമുഖ കാൻസർ പരിശോധന എന്നിവ നടത്താം. ആവശ്യമുള്ളവർക്ക് തുടർചികിത്സ ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കാൻ 85471 23186, 9910074063 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.