കുഴൽക്കിണറിൽ റീത്ത് വച്ച് പ്രതിഷേധിച്ചു
1537393
Friday, March 28, 2025 7:20 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ നാലാം വാര്‍ഡ് മാനാടി പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. സമരം ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു.
പത്തുവര്‍ഷം മുമ്പ് മാനാടിയില്‍ സ്ഥാപിച്ച കുഴല്‍ക്കിണറിന് വൈദ്യുതി നല്‍കാതെ പദ്ധതി ഇല്ലാതാക്കിയത് ജില്ലാ പഞ്ചായത്താണെന്നും കുടിവെള്ള പ്രശ്നത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ജില്ലാ പഞ്ചായത്തംഗം രാജി വയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കുഴല്‍ക്കിണറിന് റീത്ത് സമര്‍പ്പിച്ചു പ്രതിഷേധിച്ചു. വാര്‍ഡ് പ്രസിഡന്റ് സി.വി. ഭക്തരാജന് അധ്യക്ഷത വഹിച്ചു.