മുത്തിയമ്മ മലയിലേക്ക് കുരിശിന്റെ വഴി
1537392
Friday, March 28, 2025 7:20 AM IST
കുറവിലങ്ങാട്: വലിയ നോമ്പിലെ വെള്ളിയാഴ്ചകളിൽ നടക്കുന്ന കുരിശിന്റെ വഴിയുടെ ഭാഗമായി നൂറുകണക്കായ വിശ്വാസികൾ ഇന്നു മുത്തിയമ്മമല കയറും. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റ് , വിൻസന്റ് ഡി പോൾ യൂണിറ്റ്, നാല്, അഞ്ച്, വാർഡുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഇന്നത്തെ കുരിശിന്റെ വഴി ഒരുക്കിയിട്ടുള്ളത്.
വൈകുന്നേരം അഞ്ചിന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന. 6.15ന് ജൂബിലി കപ്പളയിൽനിന്ന് മുത്തിയമ്മ മലയിലേക്കുള്ള കുരിശിന്റെ വഴി ആരംഭിക്കും. മുണ്ടൻവരമ്പ് കുരിശടിയിൽ സന്ദേശം നൽകും.