ഗാ​​ന്ധി​​ന​​ഗ​​ർ: ക്ലാ​​സി​​ൽ പോ​​കാ​​ൻ സ്വ​​കാ​​ര്യ​​ബ​​സി​​ൽ യാ​​ത്ര​​ചെ​​യ്ത പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ ക​​ട​​ന്നു​​പി​​ടി​​ച്ച പ്ര​​തി​​ക്ക് മൂ​​ന്നു​​കൊ​​ല്ലം ത​​ട​​വും പ​​തി​​നാ​​യി​​രം രൂ​​പ പി​​ഴ​​യും ശി​​ക്ഷ വി​​ധി​​ച്ച് കോ​​ട്ട​​യം അ​​തി​​വേ​​ഗ (പോ​​ക്സോ) കോ​​ട​​തി. എ​​റ​​ണാ​​കു​​ളം തി​​രു​​വാ​​ങ്കു​​ളം അം​​ബി​​കാ ഭ​​വ​​നി​​ൽ അ​​ജ​​യ​​കു​​മാ​​റി​​നെ(31)യാ​​ണ് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലാ​​ണ് വി​​ധി. എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സ്വ​​കാ​​ര്യ ബ​​സിൽ യാത്ര ചെയ്ത പെ​​ൺ​​കു​​ട്ടി​​യെ അ​​മ​​ല​​ഗി​​രി ഭാ​​ഗ​​ത്തു​​വ​​ച്ച് പ്ര​​തി ക​​ട​​ന്നുപി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സി​​ൽ പെ​​ൺ​​കു​​ട്ടി പ​​രാ​​തി ന​​ൽ​​കി. കേ​​സെ​​ടു​​ത്ത പോ​​ലീ​​സ് ഒ​​ന്ന​​ര​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി കോ​​ട​​തി​​യി​​ൽ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ചു. പി​​ഴ​​ത്തു​​ക പ്ര​​തി​​യി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്കി പെ​​ൺ​​കു​​ട്ടി​​ക്ക് ന​​ൽ​​കാ​​നാ​​ണ് കോ​​ട​​തി​​ ഉ​​ത്ത​​ര​​വ്.

കോ​​ട്ട​​യം അ​​തി​​വേ​​ഗ(​​പോ​​ക്സോ) കോ​​ട​​തി ജ​​ഡ്‌​​ജി വി. ​​സ​​തീ​​ഷ് കു​​മാ​​റാ​​ണ് വി​​ധി പ്ര​​സ്താ​​വി​​ച്ച​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി സ്പെ​​ഷ​​ൽ പ​​ബ്ളി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ പോ​​ൾ കെ. ​​ഏ​​ബ്ര​​ഹാം ഹാ​​ജ​​രാ​​യി.