ഏറ്റുമാനൂര്‍ ക്ഷേത്രത്തിൽ നവീകരിച്ച ചുവര്‍ചിത്ര സമര്‍പ്പണം ഇന്ന്
1537387
Friday, March 28, 2025 7:10 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചുവര്‍ചിത്ര സംരക്ഷണ പദ്ധതിയിൽ പൂർത്തീകരിച്ച ഒന്നാംഘട്ടത്തിന്റെ സമര്‍പ്പണം ഇന്നു നടക്കും. രാവിലെ ഒന്‍പതിന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാവസന്‍ ചുവർചിത്രങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും. വാസ്തുവിദ്യാ ഗുരുകുലം ചെയര്മാന് ഡോ.ജി. ശങ്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രിയദര്ശനന് പി.എസ്, എന്‍ആര്‍എല്‍സി മുന്‍ ഡയറക്ടര്‍ ഡോ. വേലായുധന് നായര്‍, ഡോ. എം.ജി. ശശിഭൂഷൺ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബർ അഡ്വ.എ. അജിത്കുമാര്‍,
ഏറ്റുമാനൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, കൗണ്‍സിലര്‍ സുരേഷ് വടക്കേടം, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ഉപ്പലിയപ്പന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അരവിന്ദ് എസ്.ജി. നായര്‍, ഉപദേശക സമിതി പ്രസിഡന്റ് പി. എസ്. ശങ്കരന് നായര്‍, ഗുരുവായൂർ ചുവർചിത്ര കലാകേന്ദ്രം പ്രിൻസിപ്പൽ നളിന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.