കുമരകത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു
1537385
Friday, March 28, 2025 7:10 AM IST
കുമരകം: കുമരകം ആറ്റാമംഗലം പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചു. ബൈക്ക് യാത്രക്കാരന്റെ കാലിന് പരിക്കേറ്റു. ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു. ഓട്ടോറിക്ഷയുടെ പിൻഭാഗമാണ് തകർന്നത്. ഇന്നലെ രാവിലെ 11നായിരുന്നു അപകടം.
ഓട്ടോയുടെ പിന്നിൽ സൂക്ഷിച്ചിരുന്ന പഴവർഗങ്ങൾ റോഡിൽ വീണു നശിച്ചു. ആറ്റാമംഗലം പള്ളി കോമ്പൗണ്ടിൽനിന്നു റോഡിലേക്ക് ഇറങ്ങിയ കാർ കോട്ടയം ഭാഗത്തുനിന്നു വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതോടെ പച്ചക്കറിക്കടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ശ്രീജിത്തിന്റെ ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനെ കുമരകം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.