കഞ്ചാവ് വില്ക്കാന് ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
1537384
Friday, March 28, 2025 7:10 AM IST
അയര്‍ക്കുന്നം: കഞ്ചാവ് വില്ക്കാന് ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ പുല്ലുവേലി മനപ്പാട്ടമുറി വിശാഖ് (24) അമയന്നൂര്‍ പുളിയന്മാക്കല് രാജമാണിക്യം (19) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക നിര്‍ദേശപ്രകാരം എസ്എച്ച്ഒ അനൂപ് ജോസ്, എസ്ഐ സജു ടി. ലൂക്കോസ്, എസ്സിപിഒ സരുണ്‍ രാജ്, ജിജോ തോമസ്, ജിജോ ജോണ്‍, സിപിഒമാരായ ബിനു, ഗോപന്, ജയകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.