സർവകലാശാലാ കാന്പസിലെ ഇൻഡോർ ബാഡ്മിന്റണ്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
1537383
Friday, March 28, 2025 7:10 AM IST
കോട്ടയം: എംജി സര്‍വകലാശാലാ കാമ്പസില്‍ പുതുതായി സജ്ജീകരിച്ച ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. കായിക മേഖലയില്‍ എംജി സര്‍വകലാശാല നിലനിര്‍ത്തിവരുന്ന മികവിനുള്ള അംഗീകാരമായാണ് 57 കോടി രൂപയുടെ പുതിയ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതി സര്‍ക്കാര്‍ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യുജിസിയുടെ കാറ്റഗറി ഒന്ന് ഗ്രേഡ് ഓട്ടോണമി സ്വന്തമാക്കിയതില്‍ സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍, സിന്‍ഡിക്കറ്റ് അംഗം അഡ്വ. റെജി സക്കറിയ, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, സിന്‍ഡിക്കേറ്റിലെ മറ്റ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍ തുടങ്ങിയ വർ പങ്കെടുത്തു.