കഞ്ഞിക്കുഴിയില്‍ ഡിവൈഡറായി റബര്‍ ഫ്ളെക്സി പോളുകള്‍
1537382
Friday, March 28, 2025 7:10 AM IST
കോട്ടയം: കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഡിവൈഡറുകളും ട്രാഫിക് കോണുകളും നീക്കി. പകരം ഹൈക്വാളിറ്റി റബര്‍ കോമ്പൗണ്ടില്‍ നിര്‍മിച്ച പോളുകള്‍ സ്ഥാപിച്ചു. പഴയ ഡിവൈഡറുകളെ അപേക്ഷിച്ച് റോഡിന്റെ വളരെ കുറച്ച് സ്ഥലം മാത്രമേ ഫ്ളെക്സി പോളുകള്‍ അപഹരിക്കുകയുള്ളു.
റോഡില്‍ സ്ക്രൂ ചെയ്തു സ്ഥാപിച്ചിരിക്കുന്നതിനാല്‍ കാറ്റിലോ വാഹനങ്ങളുടെ ചെറിയ ഉരസലിലോ വീണുപോകില്ല. രാത്രി റിഫ്ളക്ടർ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ പെട്ടെന്നു പതിയും. ഫ്ളെക്സിബിളായതിനാല് വാഹനങ്ങള്‍ അബദ്ധത്തില്‍ തട്ടുകയോ ഉരയുകയോ ഇടിക്കുകയോ ചെയ്താല്‍പോലും വാഹനത്തിനോ പോളുകൾക്കോ കേടുപാടുകള്‍ ഉണ്ടാകില്ലെന്നതും ഫ്ളെക്സി പോളിന്റെ നേട്ടമാണ്.
അത്യാഹിത വേളയിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോളുകൾക്ക് മുകളിലൂടെ ഓടിച്ചുപോയാലും തകരാർ സംഭവിക്കില്ല. തൃശൂര്‍ ആസ്ഥാനമായ മില്ലേനിയം റബര്‍ ടെക്നോളജീസാണ് ഫ്ളെക്സി പോളുകളുകൾ നിർമിച്ചിരിക്കുന്നത്.