ആശാസമരത്തോടു സര്‍ക്കാരിന് നിഷേധാത്മക സമീപനം: ടോമി കല്ലാനി
1537143
Thursday, March 27, 2025 11:49 PM IST
പാലാ: മുഖ്യമന്ത്രി പിണറായി വിജയന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന് മുതലാളിമാരുടെ വക്താവായി മാറിയിരിക്കുകയാണെന്ന ആരോപണവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം ടോമി കല്ലാനി. ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പാലാ നഗരസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാടന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനി, സാബു ഏബ്രഹാം, ബിജോയ് ഇടേട്ട്, ഷോജി ഗോപി, സന്തോഷ് മണര്‍കാട്, വി.സി. പ്രിന്‍സ്, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, മായാ രാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.