ആശാവർക്കർമാർക്ക് പിന്തുണയുമായി പഞ്ചായത്ത് ഓഫീസ് ധർണ
1537142
Thursday, March 27, 2025 11:49 PM IST
മരങ്ങാട്ടുപിള്ളി: ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുക, മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമാകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ആൻസമ്മ സാബു, സണ്ണി വടക്കേടം, സാബു തെങ്ങുംപള്ളി, തങ്കച്ചൻ വരണ്ടിയാനി, ഷീല ബാബുരാജ്, ആഷിൻ അനിൽ മേലേടം, സിബു മാണി, ബാബു കുറുങ്കണ്ണി, ജോയ് ഇടയത്ത്, ഷൈൻ കൈമളേട്ട്, എം.എസ്. വിജയൻ, ജോസ് പാറയ്ക്കൽ, ജോസ് ചേട്ടിയാശേരിൽ, ജോ പൂതക്കാട്ടിൽ, ജോണി ചെട്ടിക്കൽതോട്ടം എന്നിവർ പ്രസംഗിച്ചു.