പൂഞ്ഞാര്‍ സഹകരണബാങ്ക് ഭരണസമിതിയെയും സെക്രട്ടറിയെയും പിരിച്ചുവിട്ടതു ഹൈക്കോടതി റദ്ദാക്കി
1537140
Thursday, March 27, 2025 11:49 PM IST
പൂഞ്ഞാര്‍: സഹകരണബാങ്ക് ഭരണസമിതിയെയും സെക്രട്ടറി ചാള്‍സ് ആന്റണിയെയും പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. 2018 ഡിസംബറില്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനില്‍ക്കെ പൂഞ്ഞാര്‍ സഹകരണബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടിയും 2019 മേയ് 31ന് വിരമിച്ച സെക്രട്ടറി ചാള്‍സ് ആന്റണിയെ, മേയ് 30നു പിരിച്ചുവിട്ടെന്നു കാട്ടി ജൂണ്‍ മൂന്നിന് ഉത്തരവിറക്കിയ അഡ്മിനിസ്ട്രറ്ററുടെ നടപടിയുമാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് റദ്ദാക്കിയത്.