സൗജന്യ തൈറോയിഡ് പരിശോധനയും മെഡിക്കൽ ക്യാമ്പും
1537138
Thursday, March 27, 2025 11:49 PM IST
വാഴൂർ: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രം ഹോമിയോപ്പതി, കുറിച്ചി ഹോമിയോ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സൗജന്യ തൈറോയിഡ് പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സ്മിതാ ബിജു അധ്യക്ഷത വഹിച്ചു. ഡോ. പി.വൈ. സജിമോൻ, ഡോ. വി.കെ. ആഷ്മി ബീഗം എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ശാരീരിക മാനസിക ആരോഗ്യം സ്ത്രീകളിൽ എന്ന വിഷയത്തിൽ സ്ത്രീ ശക്തീകരണ സെമിനാർ ഡോ. അഞ്ജന ചന്ദ്രൻ, ഡെന്ന മരിയ എന്നിവർ ചേർന്ന് നയിച്ചു.