പാചകപ്പുര ഉദ്ഘാടനം
1537135
Thursday, March 27, 2025 11:49 PM IST
കൂട്ടിക്കൽ: കെസിഎം എൽപി സ്കൂളിൽ പുതിയതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് വടക്കേമംഗലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ജെസി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനറ്റ്, പിടിഎ പ്രസിഡന്റ് ജോയി മടിക്കാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 250 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പാചകപ്പുരയുടെ അപര്യാപ്തത മൂലം ഉച്ചക്കഞ്ഞി വിതരണത്തിന് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പാചകപ്പുര നിർമിച്ചത്.