അരുവിത്തുറ കോളജിൽ രസതന്ത്ര ശില്പശാല സംഘടിപ്പിച്ചു
1537128
Thursday, March 27, 2025 11:48 PM IST
അരുവിത്തുറ: രസതന്ത്ര സാധ്യതകളുടെ ചെപ്പുതുറന്ന് അരുവിത്തുറ സെന്റ് ജോർജ് കോളജ് കെമിസ്ട്രി ഗവേഷണ പിജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്ര ശില്പശാല സംഘടിപ്പിച്ചു. പ്രദേശത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് അ ധ്യക്ഷത വഹിച്ചു. രസതന്ത്രത്തിലെ കരിയർ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള ക്ലാസുകളും രസതന്ത്രത്തിലെ പ്രായോഗിക പരിശീലനം, രസകരമായ ഗെയിമുകൾ തുടങ്ങിയവയും ആവേശകരമായ വർക്ക്ഷോപ്പിൽ ഉൾപ്പെട്ടിരുന്നു.