ലഹരി ഉപയോഗിക്കുന്നവരെ പിടികൂടുമെന്ന് പോസ്റ്ററുകള്‍
1537127
Thursday, March 27, 2025 11:48 PM IST
ഇടനാട്: ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇടനാട്ടില് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
നാട്ടുകാരുടെ പൂര്‍ണ പിന്തുണയും സൊസൈറ്റിക്കുണ്ട്. രാസലഹരിയുമായി ഞങ്ങളുടെ കൈയില്‍ കിട്ടിയാല്‍ അവരെ കായികമായും നിയമപരമായും നേരിടും എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
ലഹരിക്കെതിരേ ശക്തമായ പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റിയും നാട്ടുകാരും നടത്തുന്നതെന്ന് രക്ഷാധികാരി സിബി ചിറ്റാട്ടില്‍, വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ജ്യോതിഷ്, സെക്രട്ടറി ഷൈജു എന്നിവര്‍ പറഞ്ഞു.