മീനം ഉത്രം ഉത്സവം
1537090
Thursday, March 27, 2025 10:42 PM IST
മുക്കൂട്ടുതറ: ഇടകടത്തി ധർമ ശാസ്താ ക്ഷേത്രത്തിലെ മീനം ഉത്രം ഉത്സവം ഏപ്രിൽ ആറു മുതൽ 10 വരെ നടക്കും. ആറിന് രാവിലെ അഞ്ചിന് നിർമാല്യദർശനം, അഭിഷേകാദിപൂജകൾ, 5.30ന് മഹാഗണപതി ഹോമം, ആറിന് ഉഷപൂജ, ഏഴിന് എതൃത്വപൂജ, 7.30ന് ശുദ്ധിക്രിയകൾ, തുടർന്ന് കൊടിക്കൂറ സമർപ്പണം, രാവിലെ ഒന്‍പതിന് സഹആചാര്യൻ കല്ലറ പ്രദീപ് ശാന്തിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്ര മേൽശാന്തി ശ്രീശാന്ത് പാലയ്ക്കലിന്റെ സഹകാർമികത്വത്തിലും തൃക്കൊടിയേറ്റ്, 11.30ന് ഉച്ചപൂജ, ശ്രീഭൂതബലി, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേരം ആറിന് പതിനെട്ടാംപടി പൂജ, എട്ടിന് അത്താഴപൂജ, ശ്രീഭൂതബലി, രാത്രി 7.30ന് തിരുവരങ്ങിൽ നൂപുരധ്വനി.
ഏഴിന് രാവിലെ ഏഴിന് എതൃത്വപൂജ, എട്ടിന് നവകം, ഒന്‍പതിന് പന്തീരടിപൂജ, 9.30ന് കലശാഭിഷേകം, 10ന് സർപ്പപൂജ, 11.30ന് ഉച്ചപൂജ, ശ്രീഭൂതബലി, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി ഏഴിന് അത്താഴപൂജ, 6.45ന് തിരുവരങ്ങിൽ തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഒന്‍പതിന് മണ്ണാളർ.
എട്ടിന് രാവിലെ ഏഴിന് എതൃത്വപൂജ, എട്ടിന് നവകം, ഒന്‍പതിന് പന്തീരടിപൂജ, 9.30ന് കലശാഭിഷേകം, 11ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന, പുഷ്പാഭിഷേകം, 7.30ന് അത്താഴപൂജ, രാത്രി 7.30ന് തിരുവരങ്ങിൽ ഗാനമേള. ഒന്‍പതിന് രാവിലെ 10ന് നെയ്യഭിഷേകം, 11ന് നവകം, കലശാഭിഷേകം, 11.30ന് ഉച്ചപൂജ, ഉച്ചകഴിഞ്ഞ് മൂന്നിന് പുരാണപാരായണം, 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, 7.45ന് അത്താഴപൂജ, രാത്രി 11ന് പള്ളിവേട്ട പുറപ്പാട്, 12ന് ശയ്യാപ്പൂജ. രാത്രി 7.10ന് തിരുവരങ്ങിൽ കൈകൊട്ടിക്കളി, 7.30ന് നൃത്താഞ്ജലി, 8.30ന് ഭക്തിഗാന സന്ധ്യ.
പത്തിന് രാവിലെ 6.15ന് കണികാണിക്കൽ, 6.30ന് മഹാഗണപതിഹോമം, ഏഴിന് ഉഷപൂജ, 7.30ന് എതൃത്വപൂജ, എട്ടിന് വിശേഷാൽ പൂജ, ഒന്‍പതിന് പന്തീരടിപൂജ, 11ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് ആറാട്ടുപുറപ്പാട്, 5.45ന് തിരുആറാട്ട്, ദീപാരാധന, രാത്രി 8.30ന് തിരുവരങ്ങിൽ ഭക്തി സംഗീത സദസ്. 6.30ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് കൊടിയിറക്ക്.
ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി.വി. ശശി വരയാത്ത്, വൈസ് പ്രസിഡന്റ് മാജേഷ് രവീന്ദ്രൻ വാഴപ്പള്ളിൽ, സെക്രട്ടറി ഇ.പി. രാജേന്ദ്രൻ ഈട്ടിക്കൽ, കൺവീനർ എൻ.പി. ബിജു നാരകത്തോലിൽ, ജോയിന്റ് കൺവീനർ സന്തോഷ് ഇരുപൂളുംകാട്ടിൽ, ട്രഷറർ വിഷ്ണു ഷാജി താന്നിമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.
മീനഭരണി മഹോത്സവം
മുണ്ടക്കയം: വളളിയാംകാവ് ദേവീക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തിന് നാളെ തുടക്കമാകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്. പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകുന്നേരം 6.45ന് ദേവസ്വം ബോര്‍ഡ് മെംബര്‍ എ. അജിത് കുമാര്‍ ഭദ്രദീപം പ്രകാശനം നടത്തും. 30ന് ഒന്നാം ഉത്സവത്തിന് തുടക്കമാവും. വിവിധ ദിവസങ്ങളില്‍ ഗണപതിഹോമം, ഭാഗവതപാരായണം, പ്രസാദമൂട്ട് എന്നിവ നടക്കും. 31ന് രാവിലെ 8.30ന് ഭക്തി ഗാനസുധ, വൈകുന്നേരം നാലിന് കാനം തോട്ടില്‍ നിന്നും താലപ്പൊലിഘോഷയാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ 9.50ന് പൊങ്കാല ഭദ്രദീപ പ്രകാശനം എം. അഞ്ജന ഐഎഎസും ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട് ഭദ്രദീപപ്രകാശനം ദേവസ്വം ബോര്‍ഡ് മെംബര്‍ സി.വി. പ്രകാശും നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് കുപ്പക്കയം ക്ഷേത്രത്തില്‍നിന്നു താലപ്പൊലിഘോഷയാത്ര. രണ്ടിന് വൈകുന്നേരം 6.45ന് കൈകൊട്ടിക്കളി, രാത്രി 8.30ന് വലിയഗുരുസി. മൂന്നിന് ശതകലശവും കളഭാഭിഷേകവും. നാലിന് വൈകുന്നേരം 5.30ന് നവീകരിച്ച ക്ഷേത്ര ഗോപുരം നാഗര്‍, ആലയങ്ങള്‍ തിടപ്പളളി ക്ഷേത്ര, ചുറ്റുമതില്‍ എന്നിവയുടെ പ്രകാശനം നടക്കും.
എലിക്കുളം: ഭഗവതീക്ഷേത്രത്തിൽ മീനഭരണി ഉത്സവം 31, ഏപ്രിൽ ഒന്ന് തീയതികളിൽ നടക്കും. 31ന് വൈകുന്നേരം 6.30ന് കളംകാഴ്ച, ഭജന. ഒന്നിന് രാവിലെ അഞ്ചിന് ഹിഡുംബൻപൂജ, വിൽപ്പാട്ട്, അഭിഷേക കുടം, 8.30ന് പൊങ്കാല, 11ന് മഹാപ്രസാദമൂട്ട്, 4.30ന് കുംഭകുടഘോഷയാത്ര, ആറിന് കുംഭകുട അഭിഷേകം, 6.30ന് കളംകാഴ്ച, വിളക്കിനെഴുന്നള്ളിപ്പ്, ഏഴിന് വലിയകുരുതി.