സ്കൂട്ടർ ഇടിച്ച് കാല്നടയാത്രികൻ മരിച്ചു
1537081
Thursday, March 27, 2025 10:06 PM IST
ഭരണങ്ങാനം : സീബ്രാലൈനില്‍ റോഡ് മുറിച്ചു കടന്ന ഗൃഹനാഥൻ സ്കൂട്ടറിടിച്ച് മരിച്ചു. പൂവത്തോട് തുടുപ്പയ്ക്കല്‍ രാധാകൃഷ്ണന് നാരായണന് ആചാരിയാണ് (58) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടിന് ഭരണങ്ങാനം സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം.
ജോലി കഴിഞ്ഞ് പാലായില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെ പാലാ ഭാഗത്തുനിന്നെത്തിയ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ ഓടിച്ചിരുന്ന പൂഞ്ഞാര്‍ സ്വദേശി ജീവനെ(28) പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാധാകൃഷ്ണന്റെ സംസ്കാരം നടത്തി. സഹോദരങ്ങള്‍: രവി, സരസമ്മ, രമണി, രുഗ്മിണി.