പത്തനാട് -ചുരക്കുന്ന് റോഡ് ഉദ്ഘാടനം
1537036
Thursday, March 27, 2025 7:07 AM IST
കങ്ങഴ: പഞ്ചായത്തിലെ പത്തനാട്-ചുരക്കുന്ന് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം നിര്‍വഹിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടപ്പാക്കിയത്.
വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.എം. മാത്യു, അജി തകിടിയേല്‍, സി.വി. തോമസുകുട്ടി, ജയാ സാജു, എ.എച്ച് ഷിയാസ്, ജോയിസ് എം. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.