കാറും മിനിവാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
1537035
Thursday, March 27, 2025 7:07 AM IST
നെടുംകുന്നം: കങ്ങഴ-കോവേലി റോഡില്‍ കണ്ണംചിറയില്‍ കാറും മിനിവാനും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ക്കു പരിക്കേറ്റു. ദേവഗിരി കണ്ണംചിറയില്‍ അതുല്‍ ഓടിച്ച കാറിലാണ് മിനിവാന്‍ ഇടിച്ചത്. കാറിലുണ്ടായിരുന്ന ബന്ധു ഷേര്‍ലി ടോം, ശാലിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വീട്ടില്‍നിന്നു റോഡിലേക്കിറങ്ങിയ കാറില്‍ കങ്ങഴ ഭാഗത്തുനിന്നു വന്ന മിനിവാന്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഒരുവശം ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ കങ്ങഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.