കുറിച്ചി പഞ്ചായത്ത് ബജറ്റ്: കൃഷിക്കും ഭവനനിര്‍മാണത്തിനും മുന്‍ഗണന
1537034
Thursday, March 27, 2025 7:04 AM IST
കുറിച്ചി: ഭവനനിര്‍മാണം, ഭൂമിവാങ്ങല്‍, ദാരിദ്ര്യ ലഘൂകരണം, കാര്‍ഷിക അഭിവൃദ്ധി, മാലിന്യ നിര്‍മാര്‍ജനം എന്നിവയ്ക്കു മുന്‍ഗണന നല്കുന്ന 2025-26 സാമ്പത്തികവര്‍ഷത്തെ കുറിച്ചി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി അവതരിപ്പിച്ചു. 44.59 കോടി രൂപവരവും 43.08 കോടി രൂപ ചെലവും 1.50 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രീതാകുമാരി, പ്രശാന്ത് മനന്താനം, കൊച്ചുറാണി ജോസഫ്, ഷൈലജ സോമന്, ബിന്ദു രമേശ്, ആര്യമോള് പി. രാജ്, കെ.എന്‍. മഞ്ജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബജറ്റിലെ ഇതര നിര്‍ദേശങ്ങള്‍
ലൈഫ് സമ്പൂര്‍ണ ഭവനപദ്ധതിക്കായി 10 കോടി, റോഡുകളുടെ പുനരുദ്ധാരണത്തിന് 1.50 കോടി, ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് 49 ലക്ഷം, മാലിന്യ നിര്‍മാര്‍ജനത്തിന് 82 ലക്ഷം, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് 60 ലക്ഷം,
കാര്‍ഷിക മേഖലയ്ക്ക് 49 ലക്ഷം, മൃഗ സംരക്ഷണത്തിന് 36 ലക്ഷം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമത്തിന് 1.58 കോടി, വനിതാ-ശിശു ക്ഷേമത്തിന് 62 ലക്ഷം, ദാരിദ്ര്യ ലഘൂകരണം- തൊഴിലുറപ്പ് പദ്ധതി 5 കോടി 89 ലക്ഷം.