നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം
1537032
Thursday, March 27, 2025 7:04 AM IST
ചിങ്ങവനം: നാട്ടകം കൃഷിഭവന്റെ കീഴിലുള്ള ഗ്രാവ് പെരുംന്നലം, എരവുകോരി തൈങ്ങാടി പാടശേഖരങ്ങളിലെ നെല്ല് 12 ദിവസമായിട്ടും സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാടശേഖരം സന്ദർശിച്ച് കർഷകരുടെ പരാതികൾ കേട്ട എംഎൽഎ സ്ഥലത്തുവച്ചുതന്നെ ജില്ലാ കളക്ടർ, പാഡി ഓഫീസർ എന്നിവരെ ബന്ധപ്പെട്ടു പ്രശ്നത്തിനു പരിഹാരം കാണാൻ നിർദേശം നൽകി.
എംഎൽഎയ്ക്കൊപ്പം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിബി ജോൺ, സനൽ കാണക്കാരി, രാജീവ്, കർഷക കോൺഗ്രസ് നേതാക്കളായ സന്തോഷ് ചാന്നാനിക്കാട്, അനിൽ മലരിക്കൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.