കുട്ടനാട്ടിലും ചങ്ങനാശേരിയിലും റൈസ് മില്ലുകള്‍ സ്ഥാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1537031
Thursday, March 27, 2025 7:04 AM IST
ചങ്ങനാശേരി: കാര്‍ഷിക മേഖലയില്‍ നെല്ലിന്റെ വിളവെടുപ്പുകാലത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലും ചങ്ങനാശേരിയിലും റൈസ് മില്ലുകള്‍ ആരംഭിക്കണമെന്നും ഇതിനായി ധനവകുപ്പ് ആവശ്യമായ ഫണ്ട് നല്കാന് തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ആവശ്യപ്പെട്ടു.
കര്‍ഷകരെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് മില്ലുടമകളും കൊയ്ത്തുയന്ത്ര എജന്റുമാരും അവര്‍ക്ക് കുടപിടിക്കുന്ന പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥരുമാണ്. ഇതിനു പരിഹാരം ഉണ്ടാകണമെങ്കില്‍ ആധുനിക മില്ലുകള്‍ അനിവാര്യമാണ്.
പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, ബാബു വള്ളപ്പുര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ഷാജി മരങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.