കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ യുഡിഎഫ് രാപകല്‍ സമരം
1537028
Thursday, March 27, 2025 7:04 AM IST
ചങ്ങനാശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മണ്ഡലം തലത്തില്‍ രാപകല്‍ സമരം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
ഏപ്രില്‍ നാലിന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സമരം ആറിന് രാവിലെ ഒമ്പതിന് സമാപിക്കും. യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രസംഗിക്കും. എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങള്‍ ക്കും മുമ്പിലാണ് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.
സമരത്തിനു മുന്നോടിയായി ചേര്‍ന്ന നിയോജകമണ്ഡലം നേതൃയോഗത്തില്‍ ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.എസ്. രഘുറാം, കെ.എഫ്. വര്‍ഗീസ്, പി.എച്ച്. നാസര്‍, കെ.എന്‍.
മുഹമ്മദ് സിയ, കെ.എ. ജോസഫ്, ബാബു കോയിപ്പുറം, ജോസഫ് തോമസ്, പി.എം. കബീര്‍, തോമസ് അക്കര, ജയിംസ് കാലാവടക്കന്‍, ബെന്നി മണ്ണാകുന്നേല്‍, ആന്റണി കുന്നുംപുറം, ജോര്‍ജ്കുട്ടി മാപ്പിളശേരി, ജോമി ജോസഫ്, സോണി കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.