കോടതിപരിധി മാറ്റം: അഭിഭാഷക സത്യഗ്രഹം നാലാം ദിവസത്തിലേക്ക്
1537026
Thursday, March 27, 2025 7:04 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയില്‍നിന്ന് അശാസ്ത്രീയമായി കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മാറ്റി കാഞ്ഞിരപ്പള്ളി കോടതിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരേ ചങ്ങനാശേരി ബാര്‍ അസോസിയേഷന് നടത്തുന്ന സത്യഗ്രഹം നാലാം ദിവസത്തിലേക്കു കടന്നു.
ഇന്നലെ നടന്ന മൂന്നാം ദിവസത്തെ സത്യഗ്രഹ സമരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ. മാധവന്‍പിള്ള അധ്യക്ഷത വഹിച്ചു.
ആര്‍ജെഡി സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. പി.എ. സുജാത, സിനിമാതാരം കൃഷ്ണപ്രസാദ്, അഡ്വ. സതീഷ് ശ്രീധര്നാഥ്, രാജ അബ്ദുൾഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഭിഭാഷകരായ ഇ.എ. സജികുമാര്‍, കെ.പി. പ്രശാന്ത്, ഷാനിമോള്‍ പി.എസ്., പല്ലവി നാരായണന്, ക്ലര്‍ക്ക് അസോസിയേഷന് പ്രതിനിധി ദീപു എന്നിവര്‍ സത്യഗ്രഹം അനുഷ്ഠിച്ചു.