വയർമെന്‍ ദിനാചരണം
1537019
Thursday, March 27, 2025 6:55 AM IST
കടുത്തുരുത്തി: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസര്‍ അസോസിയേഷന് കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയര്‍മെന്‍ ദിനാചരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് തോമസ് പതാക ഉയര്‍ത്തി.
തുടര്‍ന്ന് മാര്‍ക്കറ്റ് ജംഗ്ഷന് ചുറ്റി പ്രകടനം നടന്നു. ജില്ലാ പ്രസിഡന്റ് ബിജു വര്‍ഗീസ്, ജില്ലാ എക്സിക്യൂട്ടിവംഗം ബിജുമോന് ജോസഫ്, യൂണിറ്റ് സെക്രട്ടറി സി.പി. ഗോപകുമാര്‍, കെ.വി. ധനേഷ്, ജോര്‍ജ് ജോസഫ്, കെ.പി. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് യൂണിറ്റ് പ്രതിനിധികള്‍ മുട്ടുചിറ അല്‍ഫോന്‍സാ സ്നേഹതീരം, ഇരവിമംഗലം സാന്‍ജോ ഭവന് എന്നിവ സന്ദര്‍ശിച്ചു സഹായം നല്കി. കാപ്പുന്തലയില്‍ നിര്‍മിക്കുന്ന വീടിന്റെ വയറിംഗ് ജോലികളും സാധനസാമഗ്രികള്‍ ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുത്തുതായി ഭാരവാഹികള്‍ അറിയിച്ചു.